ഹേമ കമീഷൻ റിപ്പോർട്ട് പുറത്ത് വിടരുത് : എതിർ ഹർജി ഹൈക്കോടതിയിൽ
കൊച്ചി: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുള്ള സ്റ്റേ ജസ്റ്റിസ് വി ജി അരുണ്‍ ഇന്നുവരെയാണ് നീട്ടിയത്. ഇതിനിടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിത കമ്മീഷന്‍ അപേക്ഷ നല്‍കി. ചില വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹര്‍ജി നല്‍കിയ നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ അറിയിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് ആരെയൊക്കെ ബോധിപ്പിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തു വിടേണ്ടതില്ലെന്ന വ്യവസ്ഥ വിവരാവകാശ നിയമത്തില്‍ തന്നെയുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വാദം. ഹര്‍ജിക്കാരന്‍ ഹേമ കമ്മീഷന് മുന്‍പാകെ ഹാജരായിട്ടില്ല. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരാവകാശ കമ്മീഷന്‍ ചോദിച്ചു. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷന്‍ വാദിച്ചിരുന്നു. സ്വകാര്യത ലംഘനം സംബന്ധിച്ച് ഇതുവരെ ആരം എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെന്നും സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടതെന്നും വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ വാദിച്ചിരുന്നു