വാക്ക് തർക്കം ; തൃശ്ശൂരിൽ യുവാക്കൾക്ക് വെട്ടേറ്റു

തൃശൂര്‍ : പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം. മാരായ്ക്കൽ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുൽ, പ്രിൻസ് എന്നിവർക്കാണ് സംഭവത്തിൽ സാരമായി പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷൻ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.