പെരിയ കേസ് നടത്തിപ്പിന് സി പി എം പണപ്പിരിവിന്

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കേസ് നടത്തിപ്പിന് പണപ്പിരിവുമായി സിപിഎം. സംഭവത്തിൽ ജില്ലയിലെ പാർട്ടി അംഗങ്ങളോട് 500 രൂപ വീതം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കോടി രൂപ ഈ രീതിയിൽ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജോലിയുള്ള സിപിഎം അംഗങ്ങൾ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും അറിയിച്ചു. സ്പെഷൽ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സിപിഎം പണപ്പിരിവുമായി എത്തിയിരിക്കുന്നത്. ഈ നേതാക്കളെ കേസിൽ സിബിഐ മനപ്പൂർവം കുടുക്കിയതെന്നാണ് പാർട്ടി ഉന്നയിക്കുന്ന ആരോപണം. നിരപരാധികളായ നേതാക്കളെ നിയമപോരാട്ടത്തിലൂടെ കേസിൽ നിന്ന് പുറത്തെത്തിക്കാനാണ് ഫണ്ട് പിരിവെന്നാണ് പ്രവർത്തകരോട് പാർട്ടി നേതൃത്വം പറയുന്നു.
അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഈ നാല് സിപിഎം നേതാക്കൾക്കെതിരായ കുറ്റം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ