കോഴിക്കോട് ബാലുശ്ശേരിയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം. വാനിന് പിന്നിലെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പില്‍ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഹനം നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നു.
ഏറെനേരം വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ക്ലീനറെയും ഹൈവേ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഡോര്‍ കുത്തിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് റഷാദ്, കൃഷ്ണകുമാര്‍ എന്നിവരായിരുന്നു പിക്കപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.