x
NE WS KE RA LA
Crime Kerala

കോഴിക്കോട് സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട് സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ച കേസ് ; ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം
  • PublishedDecember 23, 2024

കോഴിക്കോട്: സ്‌കൂള്‍ വിദ്യാഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന അധ്യാപകന് മുന്‍കൂര്‍ ജാമ്യം. സംഭവത്തിൽ അധ്യാപകൻ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. കോഴിക്കോട് ചീക്കിലോട് സ്വദേശിയും കക്കോടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കാമൂര്‍ ബിജു (ബിജു ചീക്കിലോട്) ആണ് ജാമ്യം നേടിയിരിക്കുന്നത്. പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു.

2023 മെയ് മാസത്തിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വിദ്യാഥിനിയെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാറില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞത്. ആല്‍ബം, നാടക നടന്‍ കൂടിയായ ബിജുവിനെതിരേ മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധമുയര്‍ന്നു. അതിനിടയിലാണ് മുന്‍കൂര്‍ ജാമ്യം നേടി പ്രതി പൊലീസ് സ്‌റ്റേഷനില്‍ ഹാജരായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *