തൃശൂർ: കുന്നംകുളം യൂണിറ്റി ആശുപത്രിക്കടുത്ത് നിയന്ത്രണം വിട്ട കാർ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കടയുടെ മുൻവശത്തായി ആരും തന്നെ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. യൂണിറ്റി ആശുപത്രിയുടെ മുൻവശത്ത് ഫ്രൂട്ട്സ് കട നടത്തുന്ന ഉമേഷ് എന്നയാളുടെ കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. കട ഏകദേശം പൂർണമായും തകർന്നു. കുന്നംകുളം ഭാഗത്തുനിന്നും ജൂബിലി ആശുപത്രിയിലേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചാണ് കാർ കടയിലേക്ക് കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Recent Posts
- നടിയെ ആക്രമിച്ച കേസ് ; നടൻ ദിലീപിനെ വെറുതെ വിട്ടു
- കോഴിക്കോട് കാർ ടിപ്പർലോറിയിൽ ഇടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
- ‘ഇസ്രയേൽ–ഹമാസ് ഉടൻ രണ്ടാംഘട്ട വെടിനിർത്തൽ കരാറിൽ പ്രവേശിക്കും’: ബെഞ്ചമിൻ നെതന്യാഹു
- ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും
- നടി ആക്രമിക്കപ്പെട്ട സംഭവം; അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു: കെ മുരളീധരന്
Recent Comments
No comments to show.
Popular Posts
December 8, 2025
നടിയെ ആക്രമിച്ച കേസ് ; നടൻ ദിലീപിനെ വെറുതെ വിട്ടു
December 8, 2025