മേലൂർ ഇരട്ടക്കൊലപാതകക്കേസ് ; 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളി
കണ്ണൂർ : ധർമ്മടം മേലൂർ ഇരട്ടക്കൊലപാതകക്കേസ്. ഹൈക്കോടതി ശിക്ഷ വിധിച്ച 5 സിപിഎം പ്രവർത്തകരുടെ അപ്പീൽ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീലാണ് തള്ളിയിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുത്തിരിക്കുന്നത് . 2002 ലാണ് സംഭവം. സിപിഎമ്മിൽ നിന്ന് ആർഎസ്എസിൽ ചേർന്നവരായിരുന്നു കൊല്ലപ്പെട്ടത്.