പെരുമ്പാവൂര്‍: എംസി റോഡില്‍ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്മത്തുല്ലയുടെ മകന് മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ്. കുഴിവേലിപ്പടി കെഎംഇഎ കോളേജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.
Recent Posts
- കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി അപകടം; കട പൂർണമായും തകർന്നു
- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു
- ഫുട്ട് പാത്തിൽ ബൈക്ക് ഇടിച്ചു; തെറിച്ച് റോഡിൽ യുവാവിൻ്റെ ദേഹത്ത് കെഎസ്ആർടിസി ബസ് കയറിയിറങ്ങി
- കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് മരണം
- കല്യാണ ഡ്രസ്സ് കോഡിന്റെ പേരില്‍ തര്‍ക്കം, കാറും ബൈക്കും ട്രാവലറും അടിച്ചു തകര്‍ത്തു
Recent Comments
No comments to show.