പെരുമ്പാവൂര്‍: എംസി റോഡില്‍ പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയില്‍ റഹ്മത്തുല്ലയുടെ മകന് മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കല്‍ ഫിയോണ ജോസ് (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കര്‍ത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം. പെരുമ്പാവൂര്‍ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇജാസ് തല്‍ക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയാണ്. കുഴിവേലിപ്പടി കെഎംഇഎ കോളേജ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.
Recent Comments
No comments to show.
Popular Posts
June 24, 2025
സംസ്ഥാനത്ത് മഴ ശക്തമാകും
June 24, 2025
ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു
June 24, 2025