x
NE WS KE RA LA
Health Kerala Politics

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി ഉറപ്പ്

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി ഉറപ്പ്
  • PublishedJuly 18, 2024

തിരുവനന്തപുരം: പൊതു ഇടത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നീക്കം. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനം. ആമയിഴഞ്ചാന്‍ തോടിലെ അപകടത്തിന് പിന്നാലെ തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കമ്പിവേലി സ്ഥാപിക്കും. രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് കമ്പിവേലി സ്ഥാപിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിന് സ്ഥിരം സംവിധാനമുണ്ടാക്കും. സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. റെയില്‍വേ ഭൂമിയിലെ മാലിന്യം റെയില്‍വേ നീക്കം ചെയ്യാനും തീരുമാനമായി.

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് യോ?ഗം തീരുമാനം. ഇതിന്റെ ഭാഗമായാണ് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ നീക്കം നടക്കുന്നത്. പൊലീസിന്റെയും കോര്‍പ്പറേഷന്റെയും നിരീക്ഷണ സംവിധാനം കര്‍ശനമാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. റെയില്‍വേ ഭൂമിയില്‍ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് യോഗത്തില്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വെയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേലധികാരികളുമായി സംസാരിച്ച ശേഷം മറുപടി നല്‍കാമെന്ന് ഡിആര്‍എം അറിയിച്ചു.

ഇതിനിടെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാന്‍ തയ്യാറാകാത്ത വീടുകള്‍ക്ക് അടിയന്തരമായി പിഴ നോട്ടീസ് നല്‍കാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. മാലിന്യ നിര്‍മാര്‍ജ്ജനം 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് 2024 മാര്‍ച്ച് മുതല്‍ ജൂലൈ 15 വരെ 14.99 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. 312 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ജൂണില്‍ 4.57 ലക്ഷവും ജൂലൈയില്‍ 4.97 ലക്ഷം രൂപ പിഴയും ഈടാക്കി. പല തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നത് 82 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്. ഇത് 100 ശതമാനത്തിലെത്തിയാല്‍ മാത്രമേ നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകൂവെന്നാണ് നഗരസഭയുടെ കണ്ടെത്തല്‍. ഹരിതകര്‍മ്മസേനയുമായി സഹകരിക്കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങള്‍ നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കേരളാ മുനിസിപ്പാലിറ്റി നിയമപ്രകാരം സ്വീകരിക്കരിക്കാന്‍ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *