x
NE WS KE RA LA
Accident

തമിഴ്‌നാട് ധര്‍മപുരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ധര്‍മപുരിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് മലപ്പുറം സ്വദേശികള്‍ക്ക് ദാരുണാന്ത്യം
  • PublishedJuly 19, 2024

ബംഗളൂരു: തമിഴ്‌നാട് ഹൊസൂരിനടുത്ത് ധര്‍മപുരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ, പെരിന്തല്‍മണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങല്‍ ദമ്പതികളുടെ മകന്‍ എം. ബിന്‍ഷാദ്(25), നഴ്‌സിങ് കോളജ് വിദ്യാര്‍ഥി തിരൂര്‍ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസി കബീര്‍- ഹസ്‌നത്ത് ദമ്പതികളുടെ മകന്‍ നംഷി (23) എന്നിവരാണ് മരിച്ചത്. ബംഗളൂരു- സേലം ദേശീയപാതയില്‍ ധര്‍മപുരി പാലക്കോടിനടുത്തുവെച്ച് നിര്‍ത്തിയിട്ട ബൈക്കില്‍ നിയന്ത്രണംവിട്ട കാറിടിച്ചാണ് അപകടം.

രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിന്‍ഷാദും നംഷിയും. ചായകുടിക്കാന്‍ റോഡരികില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ധര്‍മപുരി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *