x
NE WS KE RA LA
Kerala

കോഴിക്കോട് പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു

കോഴിക്കോട് പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതി മരിച്ചു
  • PublishedDecember 14, 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം. യുവതി മരിച്ചു. സംഭവത്തിൽ താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം നടന്നത് . പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഷഹാനയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രി എട്ടോടെ മരിക്കുകയായിരുന്നു . കല്ലിട്ടാക്കില്‍ എടശ്ശേരി സുലൈമാന്റെയും റസിയയുടെയും മകളാണ് ഷഹാന. സഹോദരന്‍: ഷഹാന്‍.

Leave a Reply

Your email address will not be published. Required fields are marked *