ഭാര്യ മാതാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ
തിരുവന്തപുരം: ആറ്റിങ്ങലില്‍ ഭാര്യ മാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രീത(55)യെയാണ് ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്.മകളുടെ ഭർത്താവ് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട പ്രീതയുടെ ഭർത്താവ് ബാബു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഭാര്യയുടെ അച്ഛനെയും അമ്മയേയും കിടപ്പുമുറിയില്‍ വെച്ച് ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.