ആലപ്പുഴ: ആലപ്പുഴയില്‍ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആസിയയുടെ മരണത്തില്‍ സംശയവുമായി ബന്ധുക്കള്‍. ആസിയയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ് കുടുംബം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകള്‍ ഉണ്ടായിരുന്നതായി ആസിയയുടെ മാതാവ് പറഞ്ഞു. ഭർതൃ വീട്ടുകാർ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെന്നും മാതാവ് കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രി വീടിന്റെ കിടപ്പുമുറിയിലെ ജനലിലാണ് ആസിയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിയയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണത്തെ തുടർന്നുണ്ടായ താങ്ങാനാവാത്ത മാനസിക വിഷമത്തില്‍ മരണത്തെ പുല്‍കുന്നുവെന്ന് ആസിയ ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.
.