x
NE WS KE RA LA
Kerala Latest Updates

നടിയെ അക്രമിച്ച കേസ്: പ്രതി പൾസർ ജാമ്യം തേടി സുപ്രീം കോടതിയിൽ

നടിയെ അക്രമിച്ച കേസ്: പ്രതി പൾസർ ജാമ്യം തേടി സുപ്രീം കോടതിയിൽ
  • PublishedAugust 7, 2024

ദില്ലി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

നടന്‍ ദിലീപ് പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സർക്കാർ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *