കാർവാറിൽ പാലം തകർന്നു
ബെംഗളൂരു: കര്‍ണാടക കാര്‍വാറില്‍ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ലോറി പുഴയില്‍ വീണു. കാര്‍വാറിനെയും ഗോവയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളി പാലമാണ് അര്‍ദ്ധരാത്രി ഒരു മണിയോടെ തകര്‍ന്നത്. ഈ സമയം പാലത്തിലൂടെ കടന്നു പോവുകയായിരുന്ന ലോറി പുഴയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പെട്ട ലോറി ഡ്രൈവറെ പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുരുകന്‍ (37) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നത്. ദേശീയപാത 66 ന്റെ വികസനത്തിനായി ഇവിടെ പുതിയ പാലം പണിതിരുന്നെങ്കിലും ഒരു ഭാഗത്തേക്കുള്ള ഗതാഗതം പഴയ പാലം വഴി ആയിരുന്നു. അപകടത്തെ തുടർന്ന് പുതിയ പാലത്തിന്റെയും സുരക്ഷാ പരിശോധന നടത്തിവരികയാണ്.