x
NE WS KE RA LA
Kerala Obituary

29 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് പൊക്കി; നെടുമൺ സ്വദേശിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു

29 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ച് പൊക്കി; നെടുമൺ സ്വദേശിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു
  • PublishedAugust 8, 2024

പത്തനംതിട്ട: അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ അറസ്റ്റില്‍. പത്തനംതിട്ട അടൂർ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണൻ (26)- നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ജെ.ജെ.ആക്‌ട് പ്രകാരവും പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണൻ ഭാര്യയുടേയും ഭാര്യാ മാതാപിന്റേയും മുൻപില്‍ വച്ച്‌ കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച്‌ മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. തുടർന്ന് പോലീസ് എത്തി ഇയാളെ കീഴ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകുംവഴി പോലീസ് ജീപ്പിനുള്ളിലും പ്രതി അക്രമാസക്തനായതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *