മൂന്നാറില്‍ വിനോദയാത്രക്കെത്തി മടങ്ങവേ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്
മൂന്നാര്‍: ഇടുക്കി പൂപ്പാറ തോണ്ടിമലയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ബോഡിമെട്ട്-പൂപ്പാറ റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ സന്ദര്‍ശന ശേഷം മടങ്ങവെയാണ് അപകടം.
മൂന്നാറില്‍ നിന്നും മടങ്ങവേ കാര്‍ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് തൊട്ടുത്തേക്കാണ് യുപി രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്റി കാര്‍ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കില്‍ ആളപമായമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു. കാര്‍ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയാണ്. അല്‍പ്പം നീങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ താഴ്ചയിലേക്ക് കാര്‍ മറിയുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.