x
NE WS KE RA LA
Kerala

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; 75,000 പിന്നിട്ടു

ശബരിമലയിൽ തീർത്ഥാടക പ്രവാഹം; 75,000 പിന്നിട്ടു
  • PublishedDecember 14, 2024

പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും തീർത്ഥാടക പ്രവാഹം. 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ മാത്രം 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.

കൂടാതെ കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത തല യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *