ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം; കേന്ദ്ര സർക്കാർ വെടിക്കെട്ടിനേർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപ്രായോഗികമെന്ന് പൂരപ്രേമി സംഘം
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കില്‍ പൂരം വെടിക്കെട്ട് ഓർമയാകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങള്‍ അപ്രായോഗികമാണ്. ഉത്തരവില്‍ തിരുത്ത് വേണം, പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഗിരീഷ്കുമാർ പറഞ്ഞു.
കേന്ദ്ര സർക്കാർ വെടിക്കെട്ടിനേർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്ന് പൂരപ്രേമി സംഘവും അറിയിച്ചു. വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗൗരവമായി ഇടപെടണമെന്നും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂർ പൂരം വെടിക്കെട്ട് മുടങ്ങുമെന്നും പൂരപ്രേമി സംഘം പറയുന്നു.