x
NE WS KE RA LA
Kerala Politics

പി.വി. അൻവറിനെ ചൊല്ലി ഭിന്നാഭിപ്രായം; അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ

പി.വി. അൻവറിനെ ചൊല്ലി ഭിന്നാഭിപ്രായം; അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ
  • PublishedOctober 21, 2024

മലപ്പുറം: സി.പി.എം വിട്ട് ഡി.എം.കെ എന്ന പേരില്‍ സംഘടന രൂപീകരിച്ച പി.വി. അൻവർ എം.എല്‍.എയെ കൂടെ നിർത്തുന്നതിനെ ചൊല്ലി കോൺ​ഗ്രസിൽ ഭിന്നാഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോള്‍, അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ നിലപാട്. ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്. ഉപാധികള്‍ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്. പാലക്കാട്ടേക്ക് ശ്രദ്ധ നല്‍കിയാല്‍ പോരായെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടേക്ക് അമിത ശ്രദ്ധ നല്‍കിയാല്‍ ചേലക്കരയില്‍ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *