x
NE WS KE RA LA
Crime Kerala

ലൈംഗികാതിക്രമക്കേസ് ; മുകേഷ് എംഎൽഎയ്ക്കും ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമക്കേസ് ; മുകേഷ് എംഎൽഎയ്ക്കും ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമർപ്പിച്ചു
  • PublishedDecember 23, 2024

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ മുകേഷ് എംഎൽഎക്കും നടൻ ഇടവേള ബാബുവിനുമെതിരെയും കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുകേഷിനെതിരെയും. എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെയുമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. കൂടാതെ ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ‘അമ്മ’യിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *