x
NE WS KE RA LA
Kerala Latest Updates

അവധിക്കാലമായി ഗുരുവായൂരില്‍ വന്‍ ഭക്തജന തിരക്ക്, ഇന്നലെ മാത്രം വരുമാനം 1 കോടി

അവധിക്കാലമായി ഗുരുവായൂരില്‍ വന്‍ ഭക്തജന തിരക്ക്, ഇന്നലെ മാത്രം വരുമാനം 1 കോടി
  • PublishedDecember 23, 2024

ഗുരുവായൂര്‍: അവധിക്കാലമായതോടെ ഗുരുവായൂരില്‍ വന്‍ ഭക്തജനത്തിരക്ക്. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുറത്തെ വരിയില്‍നിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. തിരക്കു കൂടിയതിനാല്‍ വഴിപാടുകളുടെ എണ്ണവുമേറി. ഞായറാഴ്ച മാത്രം വരുമാനം ഒരുകോടി കടന്നു

139 കല്യാണങ്ങളാണ് ഉണ്ടായത്. തിരക്കൊഴിവാക്കാന്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍മാരുമുള്‍പ്പെടെ 20 പേരെ മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. 469 കുട്ടികള്‍ക്ക് ചോറൂണ്‍ വഴിപാടുമുണ്ടായി.

അതേസമയം വരിനില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയ വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളില്‍വരെ ഇതിന് ശരാശരി 25 ലക്ഷം രൂപവരെയേ ലഭിക്കാറുള്ളൂ. തുലാഭാരം വഴിപാടില്‍ 20 ലക്ഷത്തോളം രൂപ. അഞ്ചുലക്ഷത്തോളം രൂപയുടെ പാല്‍പ്പായസവും ശീട്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *