x
NE WS KE RA LA
Kerala

കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സാ പിഴവ് : രോഗി മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സാ പിഴവ് : രോഗി മരിച്ചു
  • PublishedNovember 19, 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോ​ഗി മരിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മരിച്ചത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് നവംബർ 4 ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

എന്നാൽ മാനസിക രോ​ഗത്തിനുള്ള ചികിത്സയാണ് നൽകിയതെന്ന് കുടുംബം ആരോപിക്കുന്നു. വൈകിയാണ് ന്യൂറോ ചികിത്സ നൽകിയതെന്നും കുടുംബം വ്യക്തമാക്കി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് രജനി മരിച്ചത്. കുടുംബത്തിന്റെ ആരോപണം പരിശോധിക്കുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *