x
NE WS KE RA LA
Kerala Politics

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല :എൽ ഡി എഫ് – യു ഡി എഫ് ഹർത്താൽ പൂർണ്ണം

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സഹായമില്ല :എൽ ഡി എഫ് – യു ഡി എഫ് ഹർത്താൽ പൂർണ്ണം
  • PublishedNovember 19, 2024

വയനാട് : ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ്, യുഡിഎഫ് ,ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ഉണ്ടാകുക. ഒപ്പം കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ചും. കൽപ്പറ്റ നഗരത്തിൽ എൽഡിഎഫിന്‍റെ പ്രതിഷേധ പ്രകടനവും നടക്കും.

വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളും ആഹ്വാനം ചെയ്തിരിക്കുന്നത്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ. എന്നാൽ പൊലീസ് സംരക്ഷണത്തിൽ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *