x
NE WS KE RA LA
Kerala

ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല; നിർദേശവുമായി കേരളം

ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല; നിർദേശവുമായി കേരളം
  • PublishedDecember 23, 2024

തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം രംഗത്ത് . ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. ആണവ നിലയത്തിനായി ചീമേനിയും അതിരപ്പിള്ളിയുമാണ് കേരളത്തിൽ പരിഗണിച്ച സ്ഥലങ്ങൾ.

സംസ്ഥാനത്തെ തോറിയം പുറത്തെ നിലയത്തിൽ എത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കാം. തോറിയത്തിൽ നിന്ന് യൂണിറ്റിന് ഒരു രൂപക്ക് വൈദുതി ഉൽപാദിപ്പിക്കാമെന്നും നിവേദനത്തിൽ പറഞ്ഞു . കേന്ദ്ര മന്ത്രിക്ക് മുന്നിൽ വിശദമായ പദ്ധതി രേഖയാണ് കേരളം അവതരിപ്പിച്ചിരിക്കുന്നത്. വിവാദം ഭയന്നാണ് സംസ്ഥാനത്തിന് പുറത്തും കേരളം നിലയ സാധ്യത തേടുന്നതെന്നാണ് വിവരം. അതേസമയം, നിവേദനത്തോട് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പ്രതികരിച്ചു. സ്ഥലം കേരളത്തിന്‌ തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *