പോക്സോ കേസിൽ ഉൾപ്പെട്ട ഹാസ്യ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍
കോഴിക്കോട്: പോക്‌സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍. നടന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പോലീസ് പരിശോധിച്ചിരുന്നു.
പരാതിയില്‍ കേസെടുത്തതോടെയാണ് നടൻ ഒളിവില്‍പ്പോയത്. അതേസമയം പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയില്‍ നടൻ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.