x
NE WS KE RA LA
Uncategorized

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്
  • PublishedJuly 13, 2024

ന്യൂഡല്‍ഹി: വീണ്ടും കേരളം നമ്പര്‍ വണ്‍. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയില്‍ കേരളം ഒന്നാംസ്ഥാനം നിലനിര്‍ത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

2023-24 വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയര്‍ന്നു. 2020-21ല്‍ ഇത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു-കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

79 സ്‌കോറോടെയാണ് ഉത്തരാഖണ്ഡും കേരളവും ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. തമിഴ്നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ബിഹാര്‍ (57), ജാര്‍ഖണ്ഡ് (62), നാഗാലാന്‍ഡ് (63) എന്നിവയാണ് ഈ വര്‍ഷത്തെ സൂചികയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *