വീണ്ടും എച്ച്എംപിവി ; സ്ഥിരീകരിച്ചത് 3 മാസം പ്രായമുളള പെൺകുഞ്ഞിന്
ബംഗ്ളൂരു : കർണാടകയിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. 3 മാസം പ്രായമുളള പെൺകുഞ്ഞിനാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 2 എച്ച്എംപിവി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജനുവരി 3 നാണ് ആൺകുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. പെൺകുഞ്ഞിന് ഇന്നും രോഗബാധയുണ്ടായതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.