എറണാകുളം: തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെന്ന സംശയം. മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം നടന്നത്. തലകര്‍ക്കവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 72 കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. അതുപോലെ എന്‍സിസി അധ്യാപകരില്‍ നിന്ന് മര്‍ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികകൾ ആരോപിച്ചു. സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമുണ്ടാവുകയും. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ത്ഥിനികൾ ആരോപിച്ചു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും എസ്എഫ്‌ഐ നേതാക്കളും തമ്മില്‍ തര്‍ക്കമായി.
തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായത്. വൈകിട്ടോടെ പലരും തളര്‍ന്നുവീഴുകയും ചെയ്തു. കുട്ടികള്‍ കുടിക്കാന്‍ ഉപയോഗിച്ചത് കോളജ് വളപ്പില്‍ തന്നെയുള്ള കിണറിലെ വെള്ളമാണ്. അതുപോലെ ഉച്ചഭക്ഷണത്തിന് കഴിച്ച സാമ്പാറില്‍ നിന്നാകാം രോഗം പടര്‍ന്നതെന്നും സംശയം ഉണ്ടായി. അഴുക്കുചാലിന് സമീപത്ത് വെച്ച് തന്നെയായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്. കളമശ്ശേരിയിലും തൃക്കാക്കരയിലുമായി മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
കുട്ടികളെ കാണാതെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ ഗേറ്റ് തള്ളിത്തുറന്ന് കോളേജിലേക്ക് ഇടിച്ചു കയറി. കോളേജ് കെട്ടിടത്തില്‍ നിന്ന് കുട്ടികളെ വിളിച്ചിറക്കി.സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പളികള്‍ ശേഖരിക്കുകയും ചെയ്തു . കൂടാതെ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് പിരിച്ചുവിട്ടു