വയനാട്: നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ച് അപകടം. യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി മേലിയേടത്ത് ഷെബീർ (24) ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപാലത്താണ് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചത്. ഷെബീറിന്റെ ഒപ്പം കാറിലുണ്ടായിരുന്ന 3 പേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ സഞ്ചരിച്ചിരുന്ന ദിശയിൽ തന്നെയായിരുന്നു ലോറിയും ഉണ്ടായിരുന്നത് . നിയന്ത്രണം വിട്ടതിനെ തുടർന്ന് ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഊട്ടിയിലേക്ക് യാത്ര പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അതേ സമയം ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നുവന്ന് നാട്ടുകാർ പറഞ്ഞു.
Recent Comments
No comments to show.
Popular Posts
December 6, 2025
ആപ്പിള്‍ ജ്യൂസിന്റെ ഗുണങ്ങള്‍…
December 6, 2025
പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്
December 6, 2025