അമേരിക്കന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന് രാജ്യത്തെ അഭിസംബോധന ചെയ്യും
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ അമേരിക്കന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ അദ്ദേഹം ഇന്ന് വിശദീകരിക്കും. പാര്‍ട്ടി സ്ഥാനാര്‍ഥിയായി കമല ഹാരിസിനുള്ള പിന്തുണയും അദ്ദേഹം അറിയിക്കും. കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഡെലവേറിലെ തന്റെ വസതിയില്‍ കഴിയുകയായിരുന്ന ബൈഡന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വൈറ്റ്ഹൗസിലേക്ക് മടങ്ങി.
ട്രംപുമായി നടന്ന സംവാദത്തില്‍ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബൈഡന് പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എക്സിലൂടെയാണ് ബൈഡന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെയും താല്പര്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡന് അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.