ലഡാക്കില്‍ 2 സൈനികര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീര്‍: ലഡാക്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ സൈനിക ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സി.എഫ്.എന്‍ ശങ്കരറാവു ഗോട്ടാപു, എച്ച്.എ.വി ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവരാണ് വീരമൃത്യു വരിച്ചത്്. അപകട വിവരം പുറത്തുവിട്ടത്.കരസേനയാണ്. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കിടെ ഇന്നലെയാണ് സൈനിക ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ രണ്ട് സൈനികരെയും എയര്‍ലിഫ്റ്റ് ചെയ്ത് ലേയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.