100 കോടി ഉപഭോക്താക്കള്‍, നേട്ടത്തിലേക്ക് ടെലഗ്രാം
100 കോടി ഉപഭോക്താക്കളെന്ന നേട്ടത്തിന് അരികെ ടെലഗ്രാം. നമ്മുടെ നാട്ടിലും ടെലഗ്രാമിന് വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. പല നാടുകളിലും വാട്സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനാണ് ഇന്ന് ടെലഗ്രാം. സന്ദേശങ്ങള്‍ അയക്കുക എന്നതിന് പുറമെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുമാണ് സാധാരണക്കാരില്‍ വലിയൊരു വിഭാഗം ടെലഗ്രാം ഉപയോഗിക്കുന്നത്.
ഇവരെ കൂടാതെ ടെലഗ്രാമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് ക്രിപ്റ്റോ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സൈബര്‍ കുറ്റവാളികളും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍ തന്നെ ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ദര്‍