x
NE WS KE RA LA
Kerala Politics

കട്ടപ്പനയിൽ നിക്ഷേപകൻ്റ ആത്മഹത്യ: പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫും, ബി ജെ പിയും

കട്ടപ്പനയിൽ നിക്ഷേപകൻ്റ ആത്മഹത്യ: പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫും, ബി ജെ പിയും
  • PublishedDecember 24, 2024

ഇടുക്കി: സാബു തോമസിന്റെ ആത്മഹത്യയിൽ ആരോപണ വിധേയർക്കെതിരെ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം. അതുപോലെ കട്ടപ്പന റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് പൂർത്തിയായിട്ടില്ല. എന്നാൽ പൊലീസ് സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ശേഖരിച്ചു.

സൊസൈറ്റിയിലെ സിസിടിവിയും, മൊഴിയും പരിശോധിച്ച് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതുപോലെ സൊസൈറ്റി ജീവനക്കാർക്ക് എതിരായ ആരോപണങ്ങൾ പരിശോധിക്കാൻ ഭരണസമിതി അടുത്ത ദിവസം യോഗം ചേരും. വിഷയത്തിൽ ബിജെപിയും കോൺഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്‌ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *