x
NE WS KE RA LA
Accident Kerala

പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • PublishedDecember 24, 2024

പുതുപ്പാടി:പുതുപ്പാടിയിൽ സ്കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.
സിപിഎം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യയും, പുതുപ്പാടി കോ- ഓപ്പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരിയുമായ സുധയാണ് മരിച്ചത്.
വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 ഓടെയാണ് അപകടം നടന്നത് .ഉടൻ തന്നെ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ വീടിന് സമീപം അയ്യപ്പൻ വിളക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ മകൻ്റെ സുഹൃത്തിനൊപ്പം ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *