വൈറസ് ഭീതിയില്‍ ഗുജറാത്ത്; ചാന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് രണം 20 ആയി
ഗാന്ധിനഗര്‍: ചാന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗുജറാത്തില്‍ മരണം 20 ആയി. ഇതില്‍ 5 പേര്‍ ഇന്നലെ മാത്രമാണ് മരിച്ചത്. നിലവില്‍ 37 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. വൈറസ് പടര്‍ത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരും , പനിയുള്ളവരും എത്രയും പെട്ടന്ന് ചികിത്സ നേടണമെന്നാണ് നിര്‍ദേശം. കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചത്.
റാബ്‌ഡോവിറിഡേ വിഭാഗത്തില്‍പ്പെട്ട ഈ വൈറസ് 1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രോഗത്തിന്റെ ഏറ്റവും വലിയ വ്യാപനം ഉണ്ടായത് 2003-04 കാലഘട്ടത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ്. മൂന്നുസംസ്ഥാനങ്ങളില്‍ നിന്നുമായി അന്ന് മുന്നൂറിലേറെ കുട്ടികളാണ് മരിച്ചത്. ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിലവില്‍. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് തലച്ചോറിന ബാധിച്ചാല്‍ മരണം വരെ സംഭവിക്കും.