നീറ്റ് ചോദ്യ പേപ്പര്‍ ചേര്‍ച്ച; മുഖ്യസൂത്രകനെന്ന് സംശയിക്കുന്ന പ്രതി പിടിയില്‍
പാട്ന: നീറ്റ് യു.ജി പ്രവേശന പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പ്രതിയെ കസ്റ്റഡിയിലെടുത്ത് സിബിഐ. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച ഘട്ടം മുതല്‍ ഒളിവിലായിരുന്ന പ്രതി രാകേഷ് രഞ്ജന്‍ എന്ന റോക്കിയെയാണ് പട്‌നയില്‍ നിന്ന് പിടികൂടിയത്. ചോദ്യ പേപ്പര്‍ ചോര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ഇയാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കി, 10 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.
അതിനിടെ, രാകേഷുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ക്കായി പട്‌നയിലും കൊല്‍ക്കത്തയിലും മറ്റ് നാല് സ്ഥലങ്ങളിലും ബിഹാറിലെ രണ്ട് സ്ഥലങ്ങളിലും തിരച്ചില്‍ തുടരുകയാണ്. പിടിയിലായിരിക്കുന്ന രാകേഷ് കേസിലെ മുഖ്യ സൂത്രധാരന്‍ സഞ്ജീവ് മുഖിയയുടെ ബന്ധുവാണെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാകേഷ് രഞ്ജനായി ഈ ആഴ്ച ആദ്യം ബിഹാറിലും ജാര്‍ഖണ്ഡിലുമായി 15 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു.