x
NE WS KE RA LA
Latest Updates

ഹാഷിഷ് ഓയിലുമായി കുമളിയില്‍ മൂന്ന് പേര്‍ പിടിയില്‍

ഹാഷിഷ് ഓയിലുമായി കുമളിയില്‍ മൂന്ന് പേര്‍ പിടിയില്‍
  • PublishedJuly 19, 2024

ഇടുക്കി: ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ കുമളിയില്‍ പിടിയില്‍. 895 ഗ്രാം ഹാഷിഷ് ഓയിലുമായാണ് മൂന്നുപേര്‍ കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടിയിലായത്. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ്(32), വടക്കേടത്ത് പറമ്പില്‍ സച്ചു ശശിധരന്‍(31), പാറേക്കാട്ട് പി എച്ച് അമീര്‍(41) എന്നിവരാണ് പിടിയിലായത്. കാറിലെത്തിയ മൂന്നംഗസംഘത്തിന്റെ പെരുമാറ്റത്തില്‍ എന്തോ സംശയം തോന്നിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് ഇവരില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കടത്തിയത്. ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിച്ച് ചെറിയ അളവില്‍ വില്പന നടത്തുകയായിരുന്നു മൂന്നംഗ സംഘത്തിന്റെ ലക്ഷ്യം. ആന്ധ്ര ഒഡീഷ ബോര്‍ഡറില്‍ നിന്ന് 50,000 രൂപയ്ക്കാണ് ഹാഷിഷ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ പ്രതികളില്‍ ഒരാള്‍ മറ്റ് കേസുകളിലും പ്രതിയാണ്. വിപണിയില്‍ ലക്ഷങ്ങളാണ് ഹാഷിഷിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില. പീരുമേട് എക്സൈസ് സി ഐ എം കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *