x
NE WS KE RA LA
Uncategorized

ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസ് ; പി. വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകും

ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസ് ; പി. വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകും
  • PublishedJanuary 6, 2025

മലപ്പുറം : ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ ജയിലിലായ സംഭവത്തിൽ പിവി അൻവർ എംഎൽഎ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. കേസിൽ ഒന്നാം പ്രതിയായ പിവി അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത് . രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ ഡിഎംകെ പ്രവർത്തകർ
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി എടുത്തിരിക്കുന്നത് . പി.വി അൻവർ ഉൾപ്പടെ 11 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതായും എഫ് ഐ ആറിൽ പരാമര്‍ശിക്കുന്നു. രാത്രി ഒൻപതരയോടെ അൻവറിന്‍റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ അന്‍വറിന് പിന്തുണയുമായി അനുയായികളും ഡിഎംകെ പ്രവര്‍ത്തകരും തടിച്ചുകൂടി. പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രതിഷേധിച്ചു. ആശുപത്രിക്ക് പുറത്തേക്ക് ഇറങ്ങിയ പി.വി അൻവർ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.
എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *