x
NE WS KE RA LA
Uncategorized

കൃഷിയിടത്തില്‍ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച കെണിയിൽപ്പെട്ട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു ; ഒരാള്‍ കസ്റ്റഡിയില്‍

കൃഷിയിടത്തില്‍ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച കെണിയിൽപ്പെട്ട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു ; ഒരാള്‍ കസ്റ്റഡിയില്‍
  • PublishedJanuary 9, 2025

കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകതൊഴിലാളി മരിച്ചു. സംഭവത്തിൽ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേ രാവിലെ 8 മണിയോടെ സമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *