കോഴിക്കോട്: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ബാലുശ്ശേരി പനായി ആശാരിക്കല്‍ പറമ്പില്‍ വെങ്ങളാകണ്ടി അബ്ദുല്‍ അസീസിനെയാണ് (46) വടകര നാര്‍കോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി വി.ജി. ബിജു വിട്ടയച്ചത്. 2017 ജൂണ്‍ ഒന്നിന് വൈകീട്ട് നാലിന് ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അബ്ദുല്‍ അസീസിന്റെ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തിയ മൂന്നു കഞ്ചാവു ചെടികള്‍ പിഴുതെടുത്തു എന്നാണ് കേസ്.
പ്രതിക്കെതിരെയുള്ള കുറ്റം നിയമാനുസൃതം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിധിയില്‍ പറയുന്നു. പ്രതിക്കുവേണ്ടി അഡ്വ. പി.പി. സുനില്‍ കുമാര്‍ ഹാജരായി.