x
NE WS KE RA LA
Kerala

കൂടോത്രത്തില്‍ കേസെടുക്കാനാകില്ല: പോലീസ്

കൂടോത്രത്തില്‍ കേസെടുക്കാനാകില്ല: പോലീസ്
  • PublishedJuly 24, 2024

തിരുവനന്തപുരം: കോണ്‍ഗ്രസ് ആസ്ഥാനത്തും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയ വിവാദത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുധാകരന്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടരന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് കാട്ടി തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രാഥമിക അന്വേഷണം അവസാനിപ്പിച്ചു. കൂടോത്രം വച്ചതിന് തെളിവില്ലെന്നും സുധാകരന് പരാതിയില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു. കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ കെപിസിസി ഓഫിസില്‍ അദ്ദേഹത്തിന്റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെയും കെപിസിസി ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ടിവിയില്‍ കണ്ടുള്ള വിവരം മാത്രമേ ഉള്ളുവെന്നായിരുന്നു പരാതിക്കാരന്റെ മൊഴി. കൂടോത്രത്തെക്കുറിച്ച് അറിയില്ലെന്നും അങ്ങനെയൊന്ന് ഓഫിസില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും കെപിസിസി ഓഫിസ് ജീവനക്കാരും മൊഴി നല്‍കിയിരുന്നു. സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിയില്ലെന്ന് അദ്ദേഹവും അറിയിച്ചു. ഇതോടെയാണ് അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *