തൃശൂർ : കുന്നംകുളത്ത് പെരുമ്പിലാവ് കൊരട്ടിക്കര പള്ളിക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കാറിലുണ്ടായിരുന്ന 4 പേർക്കും ബസ്സിലുണ്ടായിരുന്ന 2 പേർക്കും പരിക്കേറ്റു. കണ്ടാണശ്ശേരി സ്വദേശികളായ വിഷ്ണു(32), മഞ്ജു(24) , നാലര വയസ്സുള്ള അശ്വിത, ബിന്ദു(55) എന്നിവർക്കും ബസ് യാത്രക്കാരായ 2 പേർക്കുമാണ് പരിക്കേറ്റത്. ഇതിൽ മഞ്ജുവിന്റെയും അശ്വതയുടെയും ബിന്ദുവിന്റെയും പരിക്ക് ഗുരുതരമാണ്.
ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. തൃശ്ശൂരിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ദുർഗ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും ബസിൻ്റെ മുൻവശവും ഭാഗികമായും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.