ആത്മ കഥ വിവാദം : മൊഴിയെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ രവി ഡിസിയുടെ മൊഴിയെടുക്കും
കണ്ണൂര്‍: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തകത്തിൽ ഡിസി ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ ജീവനക്കാരിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി.
കൂടാതെ ഇ.പി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പുസ്തകത്തിന്റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ച ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി പറഞ്ഞിരുന്നു. പിഡിഎഫ് ചോര്‍ന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തും.
‘കട്ടൻ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി ജയരാജന്‍ ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നത്.