തൃശൂർ പൂരം ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ല, തേക്കിന്‍ക്കാട് ബോർഡിൻ്റെ തറവാട് സ്വത്തല്ല- തിരുവമ്പാടി ദേവസ്വം
തൃശ്ശൂർ : തൃശൂര്‍ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന്‍ ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് പറഞ്ഞു.
തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്‍റെ നീക്കമെന്നും. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു. ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും കെ ഗിരീഷ് പറഞ്ഞു.