തൃശൂർ: തൃശൂർ കൊണ്ടയൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പല്ലൂർ സ്വദേശിയായ പ്രദീപ് (54) ആണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ അഞ്ച് ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഇയാൾ മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ചിരുന്ന ബൈക്കും എക്സൈസ് സംഘം പിടിച്ചെടുത്തു.
വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജീൻ സൈമണിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഒപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.ആർ.രാമകൃഷ്ണൻ, പി.പി.കൃഷ്ണകുമാർ, വി.പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ഇ.ടി.രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിനോ, അനിൽ, മാർട്ടിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.