x
NE WS KE RA LA
Kerala

ആരോഗ്യം മന്ത്രിയുടെ പിഎയുടെ നിയമന തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചു

ആരോഗ്യം മന്ത്രിയുടെ പിഎയുടെ നിയമന തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചു
  • PublishedJuly 26, 2024

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പി.എ.യുടെ പേര് ഉപയോഗിച്ച് ഉയര്‍ന്ന കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കുറ്റപത്രം. നിയമനത്തട്ടിപ്പില്‍ രാഷ്ട്രീയ ഗൂഡാലോചന പൊലീസ് തള്ളി. എഐഎസ്എഫ് മുന്‍ നേതാവ് കെ പി ബാസിതും പത്തനംതിട്ടയിലെ സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവും ചേര്‍ന്ന് സാമ്പത്തിക ലാഭത്തിനായുള്ള തട്ടിപ്പ് മാത്രമാണ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസില്‍ നാല് പ്രതികളാണുളളത്. എഐവൈഎഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ് കേസിലെ ഒന്നാം പ്രതി. കോഴിക്കോട് സ്വദേശിയും മുന്‍ എസ്എഫ്ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് മറ്റ് പ്രതികള്‍. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം കെട്ടിച്ചമച്ചത് മാത്രമാണെന്നാണ് കുറ്റപത്രത്തിലെ പ്രധാന വിവരം.
മലപ്പുറം സ്വദേശിയായ ഹരിദാസനാണ് കേസിലെ പരാതിക്കാരന്‍. സെപ്തംബര്‍ 27നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കോഴ ആരോപണം ഉന്നയിക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി മന്ത്രിയുടെ പിഎ അഖില്‍ മാത്യു സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് പണം വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ അന്വേഷണം മുറുകിയപ്പോള്‍ പണം നല്‍കിയത് മുന്‍ എഐഎസ്എഫ് നേതാവ് ബാസിത്തിനാണെന്നും ആരോപണം ഉന്നയിക്കാന്‍ പ്രേരിച്ചതും ബാസിത്തെന്നായിരുന്നു ഹരിദാസന്റെ കുറ്റസമ്മത മൊഴി. ഹരിദാസന്‍ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ബാസിത്ത് ഒരു പരാതി തയ്യാറാക്കിയും മന്ത്രിയുടെ ഓഫീസില്‍ നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *