മൂത്തേടത്ത് കാട്ടാന ആക്രമണം; ഒരു സ്ത്രീ മരിച്ചു

മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. സംഭവത്തിൽ ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി (നീലി) എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഇവരെന്നാണ് വിവരം. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.