എം.ഡി.എം.എയുമായി യുവതി അടക്കം നാലു പേര്‍ പിടിയില്‍
കുന്ദമംഗലം: താഴെ പടനിലത്തുനിന്ന് 146 ഗ്രാം എം.ഡി.എം.എയുമായി യുവതി അടക്കം നാലു പേര്‍ പിടിയില്‍. മലപ്പുറം വാഴൂര്‍ തിരുത്തി താഴത്ത് വീട്ടില്‍ അബിന്‍ (29), പന്തീരാങ്കാവ് അരുണ്‍ (19), ഒളവണ്ണ ഒടുത്തിയില്‍ അര്‍ജുന്‍ (24), പാലക്കാട് ഏഴക്കാട് കോങ്ങാട്ട് വീട്ടില്‍ പ്രസീത (26) എന്നിവരെ ഡാന്‍സാഫ് സംഘവും കുന്ദമംഗലം പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയാണ് പിടികൂടിയത്. റിറ്റ്‌സ് കാറില്‍ പ്രതികള്‍ 146 ഗ്രാം എം.ഡി.എം.എയുമായി വരുമ്ബോള്‍ കാറ് കര്‍ണാടകയില്‍ അപകടത്തില്‍പെട്ടു. പിന്നീട് ഇന്നോവ കാറില്‍ റിറ്റ്‌സ് കാര്‍ കെട്ടിവലിച്ച് കൊണ്ട് വരികയായിരുന്നു. കുന്ദമംഗലം താഴെ പടനിലത്തുവെച്ച് ഡാന്‍സാഫ് സംഘവും കുന്ദമംഗലം എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍, എസ്.ഐ സനീത്ത്, എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ പ്രമോദ്, എസ്.സി.പി.ഒ വിശോഭ്, ഡബ്ല്യൂ.സി.പി.ഒ നിജില എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.